പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാം; സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീം കോടതി അനുമതി


-

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന 'സെന്‍ട്രല്‍ വിസ്ത' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. ജോലികളുമായി മുന്നോട്ടുപോകാന്‍ ഭൂരിപക്ഷ വിധിയില്‍ കോടതി അംഗീകാരം നല്‍കി. പദ്ധതിക്കെതിരായ ഹര്‍ജികളില്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്.

'പരിസ്ഥിതി അനുമതി നല്‍കിയതില്‍ അപാകതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പ്രസ്തുത സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തുന്നതിലും അപാതകളില്ല..' കോടതിയുടെ മൂന്ന് ജഡ്ജി ബെഞ്ച് ഭൂരിപക്ഷ വിധിന്യായത്തില്‍ പറഞ്ഞു. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കാര്‍, ദിനേഷ് മഹേശ്വരി എന്നിവരാണ് ഭൂരിപക്ഷ വിധിയില്‍ ഒപ്പിട്ടത്.

ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ടാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഭിന്ന വിധി രേഖപ്പെടുത്തിയത്. നിയമപ്രകാരം ഏതെങ്കിലും തരത്തില്‍ ഭൂവിനിയോഗത്തില്‍ മാറ്റം വരുത്താന്‍ പൊതുജനാഭിപ്രായം കേള്‍ക്കണം. കൂടാതെ പൈതൃക സംരക്ഷണ അതോറിറ്റിയുടെ അനുമതിയും വേണം. ഇതൊന്നും ഇവിടെ നടപ്പായില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.

ഡിസംബര്‍ പത്തിന് പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപനത്തിന് കോടതി അനുമതി നല്‍കിയത്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കാന്‍ മന്ത്രാലയത്തിനുകീഴിലുള്ള വിദഗ്ധസമിതി അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു.

രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നാലു കിലോ മീറ്ററുള്ള രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിക്കെതിരായ ഹര്‍ജികള്‍ നവംബര്‍ അഞ്ചിനാണ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയത്.

ഇപ്പോഴത്തെ പാര്‍ലമെന്റ് കെട്ടിടത്തിന് സൗകര്യവും സുരക്ഷയും സാങ്കേതിക സംവിധാനങ്ങളും കുറവായതിനാല്‍ പുതിയത് നിര്‍മിച്ചേ പറ്റൂവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാന്ത്ര്യദിനം ആഘോഷിക്കുന്ന 2022-നു മുന്‍പായി പുതിയ മന്ദിര സമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി ഉപേക്ഷിക്കണമെന്നു കാട്ടി 60 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

Content Highlights: Supreme Court approves Central Vista project

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented