സുപ്രീം കോടതി| Photo: PTI
ന്യൂഡല്‍ഹി: കേരളത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 72 പേര്‍ക്ക് കൂടി പരോളില്‍ തുടരാന്‍ സുപ്രീം കോടതി അനുമതി നല്കി. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, ബി. ആര്. ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിന് നേരത്തെ പരോള്‍ ലഭിച്ചവരാണ് ഇവര്‍. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞതിനാല്‍ പരോള്‍ റദ്ദാക്കി ജയിലുകളിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് തടവ്പുള്ളികള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ജയിലുകളില്‍ തടവ് പുള്ളികള്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷ് വാദിച്ചു. നേരത്തെയും ചില തടവ്പുള്ളികളുടെ പരോള്‍ കാലാവധി സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു.
Content Highlights: Supreme Court allows 72 lifers to remain on parole
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..