-
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമാവുകയും ആരോഗ്യസംരക്ഷണ സംവിധാനത്തെ തകര്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്താ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. രാജ്യത്ത് മഹാമാരി പിടിമുറുക്കിയിരുന്ന സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.
ഹര്‍ജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ഹര്‍ജിക്കാരെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് മല്‍ഹോത്ര ആവശ്യപ്പെട്ടിരുന്നു.
20,000 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം, പൊതു സെക്രട്ടേറിയറ്റ്, രാഷ്ട്രപതിഭവന് മുതല്‍ ഇന്ത്യഗേറ്റ് വരെ മൂന്നുകിലോമീററര്‍ നീളമുളള രാജ്പഥിന്റെ നവീകരണം എന്നിവയെല്ലാം ഉള്‍ക്കൊളളുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
Content Highlights:Supreme Court Agrees To Hear Plea To suspend central vista
Work
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..