വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വാര്‍ത്താചാനലുകള്‍ വേദി ഒരുക്കുന്നു- വിമര്‍ശിച്ച് സുപ്രീം കോടതി


ബി. ബാലഗോപാല്‍| മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി | Photo: PTI

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വാര്‍ത്താചാനലുകള്‍ വേദി ഒരുക്കുകയാണെന്ന് സുപ്രീം കോടതി. ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകര്‍ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന് പല അവതാരകരും തയ്യാറാകുന്നില്ല. അവതാരകര്‍ക്ക് രാഷ്ട്രീയം കണ്ടേക്കാം. ചാനലുകള്‍ക്ക് വ്യവസായ താല്‍പര്യങ്ങളും ഉണ്ടാകും. എന്നാല്‍ വിദ്വേഷ പ്രസംഗം പോലുള്ളവ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ആരോപിച്ചു. ചാനല്‍ ചര്‍ച്ചകള്‍ പ്രേക്ഷകരുടെ പ്രയോജനത്തിന് വേണ്ടി ഉള്ളതാണ്. എന്നാല്‍ ചാനല്‍ ചര്‍ച്ചകള്‍ക്കിടയിലെ ഉച്ചത്തില്‍ ഉള്ള ബഹളത്തിന് ഇടയില്‍ അതിഥികള്‍ക്ക് എങ്ങനെ സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ആരാഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളില്‍, ചര്‍ച്ചക്കിടയില്‍ ഉണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങള്‍ തടയാത്തവര്‍ക്കെതിരെ എതിരെ നടപടി എടുക്കാന്‍ നിയമം ഉണ്ട്. ഇവിടെയും അത്തരം നിയമം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlights: Supreme court against hate speech during news channel discussions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented