മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ. അദാർ പൂനാവാലയും വാർത്താസമ്മേളനത്തിൽ| Photo: ANI
മുംബൈ: പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തം കൊറോണ പ്രതിരോധ വാക്സിന്-കോവിഷീല്‍ഡിന്റെ വിതരണത്തെ ബാധിക്കില്ലെന്ന് കമ്പനി സി.ഇ.ഒ. അദാര്‍ പൂനാവാല. തീപ്പിടിത്തത്തില്‍ കോവിഷീല്‍ഡ് വാക്സിനുകള്‍ക്ക് കേടുപാടുണ്ടായിട്ടില്ലെന്നും കോവിഷീല്‍ഡ് നിര്‍മിച്ച് സൂക്ഷിച്ചിരുന്നിടത്ത് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ഓടെയാണ് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരുന്ന കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. കോവിഡ് വാക്സിന് നിര്‍മിക്കുന്ന കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ആയിരംകോടി മൂല്യംവരുന്ന ഉപകരണങ്ങളും ഉത്പന്നങ്ങളും തീപ്പിടിത്തത്തില്‍ നശിച്ചതായും പൂനാവാല പറഞ്ഞു.
തീപ്പിടിത്തം ഉണ്ടായത് പുതിയ കെട്ടിടത്തിലാണെന്നും ഭാവിയില്‍ ബി.സി.ജി., റോട്ടാവൈറസ് വാക്സിനുകള്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ കെട്ടിടത്തിന്റെ നിര്‍മാണമെന്നും അദാര്‍ പൂനാവാല വ്യക്തമാക്കി. അവിടെ വാക്സിനുകള്‍ ഉത്പാദിപ്പിച്ചിരുന്നില്ല. അതിനാല്‍ വാക്സിനുകള്‍ ഒന്നും നശിച്ചു പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പൂനാവാല ഇക്കാര്യം വ്യക്തമാക്കിയത്.
അശ്രദ്ധയാണോ അപകടകാരണമെന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് പ്രതികരിക്കാനാവില്ല. അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ അശ്രദ്ധയാണോ മറ്റു വല്ലതുമാണോ അപകടകാരണമെന്ന് പറയാനാകൂവെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
contnt highlights: supply of the coronavirus vaccine Covishield would not be affected- adar poonawala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..