പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: സ്‌കൂളുകള്‍, നഴ്‌സറികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പകള്‍ക്കും ജി എസ്ടി ഉണ്ടാകില്ല.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാരോ, കോര്‍പറേറ്റുകളോ ഫണ്ട് ചെയ്യുന്ന ഉച്ചക്കഞ്ഞി വിതരണം ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ പദ്ധതികള്‍ക്കാണ് ജിഎസ്ടി ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ സ്‌കൂളുകള്‍ക്കും, നേഴ്‌സറികള്‍ക്കും പുറമെ അങ്കണവാടികളും ഉണ്ടായിരിക്കും എന്നും കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡ് അറിയിച്ചു.
കേന്ദ്ര സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം, അഡ്മിറ്റ് കാര്‍ഡുകളും, ചോദ്യ പേപ്പറുകളും അച്ചടിക്കുക എന്നിവയ്ക്ക് ജിഎസ്ടി ബാധകമായിരിക്കില്ല. പ്രവേശന പരീക്ഷകള്‍ക്കും ഈ ഇളവ് ബാധകമായിരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പകള്‍ക്കും ജിഎസ്ടി ഉണ്ടാകില്ലെങ്കിലും റോഡുകള്‍, പാലങ്ങള്‍, ദേശീയ പാതകള്‍ എന്നിവയ്ക്കായി എടുക്കുന്ന വായ്പകള്‍ക്ക് ഈ അനൂകൂല്യം ബാധകമായിരിക്കില്ല. അതേസമയം ദേശീപാതകള്‍, റോഡുകള്‍ എന്നിവയിലേക്ക് നിര്‍മ്മിക്കുന്ന അപ്പ്രോച്ച് പാതയുടെ നിര്‍മ്മാണത്തിന് ജിഎസ്ടി ഇളവ് ബാധകമായിരിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..