295 വാഗണുകള്‍, 6 എന്‍ജിന്‍; കൂറ്റന്‍ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ


പ്രതീകാത്മക ചിത്രം | ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഒരു താപവൈദ്യുതി നിലയത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ കല്‍ക്കരി മുഴുവന്‍ ഒറ്റത്തവണ എത്തിക്കാന്‍ ശേഷിയുള്ള വമ്പന്‍ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ. ഒരു ചരക്ക് തീവണ്ടിക്ക് വഹിക്കാനാവുന്നതിന്റെ മൂന്നിരട്ടി ചരക്കുകള്‍ കയറ്റാന്‍ കഴിയുന്ന സൂപ്പര്‍ വാസുകി എന്ന തീവണ്ടിയാണ് റെയില്‍വെ പരീക്ഷിച്ചത്. 295 വാഗണുകളുള്ള ചരക്കുതീവണ്ടിയാണ് സൂപ്പര്‍ വാസുകി.'ആസാദി കാ അമൃത്' മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമായ തീവണ്ടിയുടെ കന്നിയോട്ടം ഓഗസ്റ്റ് 15-ന് നടത്തിയത്.

25,962 ടണ്‍ കല്‍ക്കരിയുമായി ഛത്തീഡ്ഗഡിലെ കോര്‍ബ മുതല്‍ നാഗ്പുരിലെ രാജ്നന്ദ്ഗാവ് വരെയാണ് സൂപ്പര്‍ വാസുകി ഓടിയത്. 3.5 കിലോമീറ്ററായിരുന്നു ട്രെയിന്റെ മൊത്തം നീളം. അഞ്ച് ചരക്കുതീവണ്ടികളുടെ ബോഗികള്‍ ഒന്നിച്ചു ചേര്‍ന്നതാണ് സൂപ്പര്‍ വാസുകി തയ്യാറാക്കിയത്. ഒരു സ്റ്റേഷന്‍ കടക്കാന്‍ സൂപ്പര്‍ വാസുകി നാല് മിനിറ്റോളം സമയമെടുത്തു.

ഒറ്റയാത്രയില്‍ 27,000 ടണ്‍ വരെ സൂപ്പര്‍ വാസുകിയ്ക്ക് വഹിക്കാനാകും. ആറ് എന്‍ജിനുകളാണ് ഭീമന്‍ ട്രെയിനെ യാത്രയ്ക്ക് സഹായിക്കുന്നത്.3000 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റിന് ഒരു ദിവസം ആവശ്യമുള്ള കല്‍ക്കരി ഒറ്റത്തവണ യാത്രയില്‍ സൂപ്പര്‍ വാസുകിയ്ക്ക് എത്തിക്കാനാകും. 9,000 ടണ്‍ കല്‍ക്കരിയാണ് നിലവില്‍ ഇന്ത്യയിലെ ഒരു ചരക്കുതീവണ്ടിയ്ക്ക് പരമാവധി എത്തിക്കാനാവുന്നത്. ഇതിന്റെ മൂന്നിരട്ടി സൂപ്പര്‍ വാസുകി എത്തിക്കും.ഇത്തരം ചരക്കുതീവണ്ടികള്‍ വ്യാപകമായി ഉപയോഗിക്കാനുള്ള ആലോചനയിലാണ് റെയില്‍വേ. പവര്‍ സ്റ്റേഷനുകള്‍ക്കുള്ള കല്‍ക്കരി പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമുണ്ടാതിരിക്കാന്‍ ഇത് സഹായകമാകുമെന്നാണ് റെയിവേയുടെ കണക്കുകൂട്ടലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


Content Highlights: Super Vasuki, India's Longest Train, 295 Wagons, Indian Railways


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented