കൂറ്റന്‍ ചരക്കുവിമാനം എയര്‍ബസ് ബെലുഗ ആദ്യമായി മുംബൈയില്‍ | VIDEO


ബെലുഗ എക്‌സ്എല്‍ എന്ന പുതിയ തലമുറയില്‍പ്പെട്ട ആറ് വിമാനങ്ങളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. 

എയർബസ് ബെലുഗ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ | Photo@CSMIA_Official

മുംബൈ: ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനങ്ങളിലൊന്നായ എയര്‍ബസ് ബെലുഗ ആദ്യമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. തിമിംഗിലത്തിന്റെ രൂപമുള്ളതും അസാധാരണ വലിപ്പമുള്ളതുമാണ് ഈ വിമാനം. എ300-600ടി സൂപ്പര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. 56 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ട് ഇതിന്.

മുംബൈ വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കു വിമാനങ്ങളില്‍ ഒന്നാണിത്. ബെലുഗ തിമിംഗലത്തിന്റെ മുഖത്തിന് സമാനമാണ് മുന്‍ഭാഗം. വിമാനത്തിന്റെ പേരിന് പിന്നില്‍ ഇതാണ്. ബഹിരാകാശം, ഊര്‍ജം, വ്യോമയാനം, പ്രതിരോധം, കപ്പല്‍ഗതാഗതം തുടങ്ങിയ മേഖലകള്‍ക്ക് വേണ്ടിയുള്ള വലിയ വസ്തുക്കളുടെ ചരക്കുനീക്കങ്ങള്‍ക്കായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ എത്തിയത് എന്തിനെന്ന് വ്യക്തമല്ല.



ഞായറാഴ്ച കൊല്‍ക്കത്ത വിമാനത്താവളത്തിലും ഈ വിമാനം ഇറങ്ങിയിരുന്നു. അഹമ്മദാബാദില്‍ നിന്നുമെത്തിയ വിമാനം ഇന്ധനം നിറയ്ക്കുന്നതിനും ജീവനക്കാരുടെ വിശ്രമത്തിനും വേണ്ടിയാണ് കൊല്‍ക്കത്തയിലിറങ്ങിയത്. വിമാനമെത്തിയ വിവരം കൊല്‍ക്കത്ത വിമാനത്താവളവും ട്വീറ്റ് ചെയ്തിരുന്നു. നമ്മുടെ രാജ്യത്തേക്ക് അപൂര്‍വമായി മാത്രം എത്താറുള്ള വിമാനമായതിനാല്‍ തന്നെ കാണുന്നവര്‍ക്കെല്ലാം കൗതുകമാണ്.

ബെലുഗ എക്‌സ്എല്‍ എന്ന പുതിയ തലമുറയില്‍പ്പെട്ട ആറ് വിമാനങ്ങളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്.


Content Highlights: super transporter airbus beluga landed in mumbai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented