ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാസ്‌ക് ഇടാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. 

മാസ്‌ക് ധരിക്കാതെ പിടികൂടിയാല്‍ ആദ്യതവണ 1000 രൂപയും രണ്ടാം തവണ 10,000 രൂപയുമാണ് പിഴ ഈടാക്കുക. ഞായറാഴ്ച ലോക്ഡൗണില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമാവും പ്രവര്‍ത്തനാനുമതി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ മെയ് 15 വരെ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

22439 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

Content Highlights: Sunday Lockdown In UP, ₹ 10,000 Fine For Second Mask Violation