മരിച്ച അഞ്ജലി, അപകടത്തിൽപ്പെട്ട സ്കൂട്ടർ | Photo: Twitter.com/Firstpost
ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ യുവതി കാറിടിച്ചു കൊല്ലപ്പെട്ട കേസിലെ ദൃക്സാക്ഷിയായ നിധി മയക്കുമരുന്നു കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്. എന്‍.ഡി.പി.സി. ആക്ട് പ്രകാരമാണ് നിധിയെ അറസ്റ്റ് ചെയ്തിരുന്നത്. 2020 ഡിസംബര്‍ ആറിന് ആഗ്ര റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് നിധിയെ പിടികൂടിയത്. നിധിയെക്കൂടാതെ അന്ന് സമീര്‍, രവി എന്നു പേരുള്ള മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നെന്നും പോലീസ് അറിയിച്ചു. ഇവരെല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.
ഡല്‍ഹിയിലെ സുല്ത്താന്പുരിയില്വെച്ച് ജനുവരി ഒന്നിന് ഒരു കാറപകടത്തിലാണ് അഞ്ജലി മരിക്കുന്നത്. അഞ്ജലിയെ ഇടിച്ച ശേഷം 12 കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. കേസില്‍ അഞ്ജലിയുടെ കൂടെയുണ്ടായിരുന്ന നിധിയെ ചോദ്യം ചെയ്തിരുന്നു. അഞ്ജലിയും നിധിയും സംഭവ ദിവസം രാത്രി മദ്യപിച്ചിരുന്നതായും സ്കൂട്ടര്‍ ആര് ഓടിക്കുമെന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടായിരുന്നതായും നിധി പോലീസിന് മൊഴി നല്കി. എന്നാല്‍ നിധിയുടെ പല മൊഴികളും പോലീസ് കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായിരുന്നു.
അതിനിടെ തന്റെ മകള്‍ മദ്യപിക്കാറുണ്ടായിരുന്നില്ലെന്നും കേസില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് അഞ്ജലിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. നിധി മകളുടെ സുഹൃത്തല്ല. അവളെ ഇതുവരെ കണ്ടിട്ടില്ലെന്നും അഞ്ജലിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
കേസില്‍ പോലീസ് കാറോടിച്ച ദീപക് ഖന്ന, കൂടെയുണ്ടായിരുന്ന അമിത് ഖന്ന, കൃഷന്, മിഥുന്, മനോജ് മിത്തല്‍, അശുതോഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: sultanpuri accident case, witness nidhi accused, drug smuggling case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..