മണവും രുചിയും തിരിച്ചറിയാനാകാത്തത് കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം


-

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19 എന്ന മാര്‍ഗരേഖയില്‍ പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശിവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, ഡയറിയ എന്നിങ്ങനെ ഏഴുലക്ഷണങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

വൈറസ് ബാധിതനായുണ്ടാകുന്ന വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നും ഇതില്‍ വ്യക്തമാക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന ഡ്രോപ്പ്‌ലെറ്റുകള്‍ വഴിയാണ് രോഗം പകരുന്നത്. ഈ ഡ്രോപ്പ്‌ലെറ്റുകള്‍ ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതറിയാതെ മറ്റൊരാള്‍ ആ പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതേ കൈ ഉപയോഗിച്ച് കണ്ണ്, മൂക്ക് എന്നിവയില്‍ അറിയാതെ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ വൈറസ് ബാധയുണ്ടാകും.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് കോവിഡ് 19 ഗുരുതരമായി ബാധിക്കുക. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗങ്ങളുളളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അപകട സാധ്യത കൂടുതലായിരിക്കും. രാജ്യം അന്വേഷണാത്മകമായ തെറാപ്പികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

റെംഡെസിവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ടോസിലിസുമാബ്, പ്ലാസ്മ തെറാപ്പി എന്നിവ പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.

Content Highlights: Sudden loss of smell and taste added as symptoms of Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented