'സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം'; ബിനോയ് വിശ്വം സുപ്രീം കോടതിയില്‍


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

'മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് തേടുന്നതിനാണ് മതേതര്വതം ഭരണഘടനയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നത്'

Photo-PTI

ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങള്‍ തിരുത്താനുള്ള പ്രവണതകള്‍ മുളയിലേ നുള്ളികളയണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സോഷ്യലിസം, മതേതര്വത്വം എന്നിവ ഭരണഘടനയുടെ അന്തര്‍ലീനമായ അടിസ്ഥാന സ്വഭാവമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുബ്രമണ്യം സ്വാമി നല്‍കിയ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണമെന്ന് കക്ഷി ചേരല്‍ അപേക്ഷയില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടിട്ടുണ്ട്. മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് തേടുന്നതിനാണ് മതേതരത്വം ഭരണഘടനയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവില്‍ രാജ്യത്ത് മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് വിലക്കിയിട്ടുണ്ട്. ഇത് മറികടക്കാനുള്ള ശ്രമമാണ് സുബ്രഹ്‌മണ്യം സ്വാമി നടത്തുന്നത് എന്ന് അപേക്ഷയില്‍ ബിനോയ് വിശ്വം ആരോപിച്ചിട്ടുണ്ട്.

ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിന് അധികാരം ഇല്ലെന്നാണ് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീംകോടതി വിധിച്ചത്. മതേതരത്വവും, സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. ഇക്കാര്യം സുപ്രീം കോടതിയുടെ വിവിധ വിധികളില്‍ ശരിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ മതേതരത്വവും, സോഷ്യലിസവും ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നും ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടാണ് ബിനോയ് വിശ്വത്തിന്റെ കക്ഷി ചേരല്‍ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

1976 ല്‍ 42-ാം ഭരണഘടന ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നിവ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇത്തരം ഒരു ഭേദഗതി കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്‌മണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനാ ശില്പി ബി.ആര്‍ അംബേദ്കര്‍ സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം തള്ളിയിരുന്നതായും സ്വാമി തന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

അഭിഭാഷകന്‍ സത്യ സബര്‍വാളും സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ രണ്ട് ഹര്‍ജികളും സെപ്റ്റംബര്‍ 29-ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Subramanian Swamy Supreme Court Binoy Viswam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented