ന്യൂഡല്‍ഹി/ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുന്നു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ തിങ്കളാഴ്ചയും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
കഴിഞ്ഞദിവസത്തെ അതിക്രമത്തില്‍ ഡല്‍ഹി പോലീസിനെതിരേ നടപടി വേണമെന്നാണ് ജാമിയ വിദ്യാര്‍ഥികളുടെ ആവശ്യം. അതിനിടെ, ഡല്‍ഹിക്ക് പിന്നാലെ തിങ്കളാഴ്ച ലഖ്നൗവിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ലഖ്നൗ നദ്വ കോളേജിലാണ് വിദ്യാര്‍ഥികള്‍ സംഘടിച്ചത്. കോളേജിനുള്ളില്‍നിന്ന് പോലീസിന് നേരേ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു. കോളേജ് ക്യാമ്പസില്‍ സംഘടിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ പോലീസ് ഗേറ്റ് പൂട്ടിയിട്ടു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് തുടങ്ങിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ജാമിയ, അലിഗഢ് സര്‍വകലാശാലകളിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. പോണ്ടിച്ചേരി സര്‍വകലാശാല, ഐഐഎസ്സി ബെംഗളൂരു, ജാദവ്പുര്‍ സര്‍വകലാശാല തുടങ്ങിയ ക്യാമ്പസുകളിലും തിങ്കളാഴ്ച ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: students protest continues in jamia milia university and lucknow nadwa college
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..