ലഖ്നൗ: ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലി പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്ന തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം.
ബുധനാഴ്ചയാണ് സീറ്റുകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുന്നത്. വ്യാഴാഴ്ച ഇവരിലൊരാള്‍ അമ്മാവന്റെ ലൈസന്‍സുളള തോക്കുമായി ക്ലാസിലെത്തി തർക്കമുണ്ടായ സഹപാഠിക്ക് നേരെ മൂന്നുതവണ വെടിയുതിര്‍ത്തു. തലയിലും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്. വെടിയേറ്റ വിദ്യാര്‍ഥി തല്‍ക്ഷണം മരിച്ചു. ആദ്യ രണ്ടുപിരീഡ് കഴിഞ്ഞതിന് ശേഷം 11 മണിയോടെയാണ് സംഭവം
വെടിയുതിര്‍ത്ത വിദ്യാര്‍ഥി തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധ്യാപകര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയുടെ ബാഗില്‍ തദ്ദേശീയമായി നിര്‍മിച്ച മറ്റൊരു തോക്കുകൂടി ഉണ്ടായിരുന്നതായി സീനിയര്‍ പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.
Content Highlights:student kills his classmate, shooting him thrice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..