മുംബൈ: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാരാഷ്ട്രാ ബന്ദിനിടെ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. നന്ദേഡ് ജില്ലയിലെ അഷ്ടി ഗ്രാമവാസിയായ യോഗേഷ് പ്രഹ്ലാദ് ജാധവാന്‍ (16) ആണ് മരിച്ചത്.

അഷ്ടിയില്‍ പ്രതിഷേധക്കാര്‍ റോഡ് തടയല്‍ നടത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ യോഗേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും ഇതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

തലയ്ക്ക് പരിക്കേറ്റ യോഗേഷിനെ ഹഡ്ഗാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. മരണകാരണം വ്യക്തമാകുന്നതിനു വേണ്ടി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി ജില്ലാ പോലീസ് മേധാവി ചന്ദ്രകിഷോര്‍ മീണ അറിയിച്ചിട്ടുണ്ട്. ഐ എ എന്‍ എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

content highlights:Student killed in Maharashtra shutdown violence