തെരുവുനായ നിയന്ത്രണം:ഡല്‍ഹിയില്‍ മൊബൈല്‍ ആപ്പ്, കര്‍ണാടകയില്‍ പ്രത്യേക കേന്ദ്രം


മുംബൈയില്‍ ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷനുകീഴിലും പ്രത്യേക വിഭാഗം

പ്രതീകാത്മക ചിത്രം | AFP

ന്യൂഡല്‍ഹി: തെരുവുനായകളുടെ ശാസ്ത്രീയനിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളില്ലാതെ കേരളം വലയുമ്പോള്‍ മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മറ്റുസംസ്ഥാനങ്ങള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ദിവസേന തെരുവുനായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 90 കേസുകളെങ്കിലും റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടുത്തിടെ നടപടികള്‍ ശക്തമാക്കി. മൊബൈല്‍ ആപ്ലിക്കേഷനായ എം.സി.ഡി. ആപ്പാണ് തുറുപ്പുചീട്ട്. ഈ ആപ്പിലേക്ക് പൊതുജനങ്ങള്‍ക്ക് തെരുവുനായകളുടെ ഫോട്ടോകളും പ്രദേശത്തിന്റെ വിശദാംശങ്ങളും അപ്ലോഡ് ചെയ്യാം. കോര്‍പ്പറേഷന്‍ അധികൃതര്‍ നായയെ പിടികൂടി വന്ധ്യംകരിക്കും.

നായയെ വന്ധ്യംകരണകേന്ദ്രത്തിലെത്തിക്കുന്നതുമുതല്‍ ശസ്ത്രക്രിയ നടത്തിയ തീയതിവരെയുള്ള എല്ലാ വിശദാംശങ്ങളും ഫോട്ടോകള്‍ക്കൊപ്പം ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.

കര്‍ണാടകത്തില്‍ തെരുവുനായകള്‍ക്കുമാത്രമായി പ്രത്യേക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2018 മുതല്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ വര്‍ഷത്തില്‍ ശരാശരി 45,000-ത്തോളം തെരുവുനായകളെവീതം വന്ധ്യംകരിക്കുന്നുണ്ട്. അതിനാല്‍, സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തെരുവുനായകളുടെ അക്രമണം കുറഞ്ഞു.

തമിഴ്‌നാട്ടില്‍ തെരുവുനായ ശല്യത്തിനെതിരേ പൊതുജനങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ വഴി പരാതിയറിയിക്കാം. വിഷയം പരിശോധിച്ച് വെറ്ററിനറി അസിസ്റ്റന്റ് സര്‍ജന്‍ നടപടിയെടുക്കും.

മുംബൈ നഗരത്തിലെ തെരുവുനായകള്‍ പൊതുവേ ആക്രമണകാരികളല്ല. കോര്‍പ്പറേഷന്‍ കൃത്യമായ ഇടവേളകളില്‍ നായകളെ വന്ധ്യംകരിക്കുന്നതിനാല്‍ അവ പെറ്റുപെരുകുന്നില്ല. ഓരോ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകീഴിലും നായകളെ നിയന്ത്രിക്കുന്ന വിഭാഗവുമുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച കടിയേറ്റത് 16 പേര്‍ക്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ച പതിനാറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കണ്ണൂര്‍ മുണ്ടയാട് ജേണലിസ്റ്റ് നഗറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി. ദേശീയസമിതിയംഗവുമായ എ. ദാമോദരന്‍, വയനാട് പടിഞ്ഞാറത്തറ ബപ്പനം പള്ളിക്ക് സമീപം തോട്ടുങ്ങല്‍ മമ്മൂട്ടി മുസ്‌ല്യാര്‍, പാലക്കാട് അട്ടപ്പാടി ഷോളയൂര്‍ സ്വര്‍ണപ്പിരിവിലെ മണികണ്ഠന്റെയും പാര്‍വതിയുടെയും മൂന്നുവയസ്സുകാരനായ മകന്‍ ആകാശ്, കോഴിക്കോട് ബേപ്പൂര്‍ വെള്ളായിക്കോട് ദേവദാസിന്റെ ഭാര്യ നളിനി, നടുവട്ടം നൗഫലിന്റെ മകന്‍ ന്യൂറോസ്, നടുവട്ടം വടക്കേടത്ത് തിരുവോത്ത് വൈഗ, നടുവട്ടം അമ്പാടി ഫ്‌ലാറ്റില്‍ താമസിക്കുന്ന ഓട്ടോഡ്രൈവറായ സാജു, അരക്കിണര്‍ മുണ്ടകപാടം നടുത്തോടത്ത് പറമ്പ് മുഹമ്മദ് കോയ, നാദാപുരം വിലങ്ങാട് അങ്ങാടിപറമ്പില്‍ ജയസൂര്യ, കൊല്ലം കുണ്ടറ കാക്കോലില്‍ തണ്ണിക്കോട് സ്വദേശി പുഷ്പലത, ഏലിയാസ് ജി. തരകന്‍, തെക്കേമുകളില്‍ പ്രദീപ്, ഒരു വഴിയാത്രക്കാരന്‍, ഉമ്മന്നൂര്‍ നെല്ലിക്കുന്നത്ത് ഗ്രാമപ്പഞ്ചായത്തംഗം ആര്‍. ശ്രീജിത്ത് (54), ഇടുക്കി തൊടുപുഴ ഒളമറ്റം ആനിക്കോട്ടില്‍ ആശിഷ്, കോട്ടയം തലയോലപ്പറമ്പ് പന്തലാട്ടുകുഴിയില്‍ സുഷമ അശോകന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.


Content Highlights: Stray dogs Delhi Karnataka Mumbai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented