നോയിഡയില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു; പ്രതിഷേധം


Photo: Mathrubhumi

നോയിഡ (ഉത്തര്‍പ്രദേശ്): നോയിഡയില്‍ തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിഞ്ഞ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുട്ടിയുടെ ശരീരത്തില്‍നിന്നും കുടല്‍മാല പുറത്തുവന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. നോയിഡയിലെ യഥാര്‍ത്ത് ആശുപത്രിയിലെ ഐസിയുവിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. തിങ്കളാഴ്ച രാത്രിയോടെ കുട്ടിയുടെ നില അതീവ ഗുരുതരമായി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.

സെക്ടര്‍ 100 ലെ പാര്‍പ്പിട സമുച്ചയത്തില്‍വച്ചാണ് പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. പാര്‍പ്പിട സമുച്ചയത്തില്‍ നിര്‍മാണ ജോലിക്കെത്തിയ തൊഴിലാളിയുടെ കുഞ്ഞായിരുന്നു അത്. സംഭവത്തില്‍ രോഷാകുലരായ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ നോയിഡയിലെ അധികാരികളോട് കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി. മുമ്പും തെരുവ്നായയുടെ ആക്രമണം നടന്നിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് താമസക്കാര്‍ പറയുന്നത്.



Content Highlights: Stray dog attack infant died in Noida


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented