ജയ്പുര്‍: ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ സുഗമമായി തിരിച്ചെത്തിക്കാന്‍ വ്യക്തമായ പദ്ധതി വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സുഗമമായി തിരച്ചെത്തിക്കാന്‍ വ്യക്തമായ തന്ത്രം ആവിഷ്‌കരിക്കണമെന്ന് താന്‍ തുടക്കം മുതല്‍ ആവശ്യപ്പെടുന്നുണ്ടെന്നും പക്ഷേ നിര്‍ഭാഗ്യവശാല്‍ അതേക്കുറിച്ച് വ്യക്തതയില്ലെന്നും ഗെഹ്‌ലോത് പറഞ്ഞു.
വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പൊതുനയം വേണമെന്ന് ഗെഹ്‌ലോത് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെയും തൊഴിലാളികളെയും തിരിച്ചെത്തിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിങ്ങനെ വിവിധ ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അനൗദ്യോഗികമായി ആശയവിനിമയം നടത്തുന്നതിന് പകരം സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തില്‍ ഏകീകൃത രൂപം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഓടിക്കുന്ന പ്രത്യേക ട്രെയിനുകള്‍ പോലുള്ള കൃത്യമായ യാത്രാമാര്‍ഗ്ഗം ഉപയോഗിച്ച് കൃത്യമായി ആസൂത്രണം ചെയ്ത് മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: ‘Strategy must’: Ashok Gehlot to Centre on getting migrants workers home
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..