മുംബൈ: മൊബൈൽ ഫോണിൽ ഗെയിം കളിക്കാൻ അനുവദിക്കാത്തതിനാൽ മുംബൈയിലെ ശിവാജി നഗറിൽ 12 വയസുകാരൻ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
ആറാം ക്ലാസ് വിദ്യാർഥിയായ 12 വയസുകാരൻ തിങ്കളാഴ്ച ഒരു മണിയോടെ ഓൺലൈൻ ക്ലാസ് കഴിഞ്ഞ ശേഷം അമ്മയുടെ ഫോണിൽ ഗെയിം കളിച്ചിരിക്കുകയായിരുന്നു. ഇതിനിടെ മുതിർന്ന മകന്റെ ഓൺലൈൻ ക്ലാസിനായി കുട്ടിയുടെ കൈയിൽ നിന്ന് അമ്മ ഫോൺ പിടിച്ചുവാങ്ങുകയും ഗെയിം കളിച്ചിരുന്നതിന് വഴക്കുപറയുകയും ചെയ്തു. ഇതിന് പിന്നാലെ മുറിയിൽ കയറി വാതിലടച്ച കുട്ടിയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശിവാജി നഗർ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. കുട്ടിയുടെ അച്ഛന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
content highlights:Stopped from playing mobile games, Class VI boy hangs himself