മനീഷ് സിസോദിയ | Photo: ANI
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള (എംസിഡി) തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിൽ ബിജെപിയെ പരിഹസിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോൺഗ്രസിനെ പോലെ കരയാതിരിക്കൂ എന്നായിരുന്നു അദ്ദേഹം ബിജെപിയെ പരിഹസിച്ചത്.
'കോൺഗ്രസിനെ പോലെ കരയാതിരിക്കൂ. ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ഓടിയൊളിക്കരുത്, ഞങ്ങളുമായി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റമുട്ടുക. തിരഞ്ഞെടുപ്പിൽ 10 സീറ്റെങ്കിലും ബിജെപിക്ക് ലഭിക്കുകയാണെങ്കിൽ അത് വലിയൊരു നേട്ടമാണ് '- സിസോദിയ പറഞ്ഞു.
ഡൽഹി സർക്കാർ മുൻസിപ്പൽ കോർപ്പറേഷൻ തൊഴിലാളികളുടെ 13,000 കോടി രൂപ അപഹരിച്ചു എന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിന് പിന്നാലെയാണ് സിസോദിയയുടെ പരിഹാസം. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നീട്ടിവെച്ചതിൽ അതൃപ്തി അറിയിച്ച് കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപണവുമായി രംഗത്തെത്തിയത്.
Content Highlights: Stop Crying Like Congress -Manish Sisodia Slams BJP
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..