ന്യൂഡല്‍ഹി: മെയ് നാലിനുള്ള ടിക്കറ്റ് ബുക്കിംഗ് എടുക്കുന്നത് നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചു. ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ എപ്പോള്‍ ആരംഭിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഡിജിസിഎ അറിയിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഒരു കൂട്ടം മന്ത്രിമാര്‍ ട്രെയിനുകളും വിമാനങ്ങളും പുനരാരംഭിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങള്‍ നല്‍കിയതിന് ശേഷമേ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാവൂ എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും സമാന പ്രസ്താവന നടത്തിയുരുന്നു.
Content Highlights: Stop Bookings, No Decision On Flights From May 4: Aviation Regulator


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..