
ANI
പറ്റ്ന: ബിഹാറില്‍ പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിന്റെ വാഹനത്തിനു നേരെ കല്ലേറ്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപോളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് സഹര്സിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കനയ്യകുമാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ കനയ്യകുമാര്‍ സഞ്ചരിച്ചിരുന്നത് ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.
കഴിഞ്ഞദിവസവും കനയ്യകുമാറിനു നേരെ ആക്രമണം നടന്നിരുന്നു. ശനിയാഴ്ച സരണ്‍ ജില്ലയില്‍ വെച്ചാണ് കനയ്യകുമാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായത്. ഇതില്‍ രണ്ടു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Content Highlights: Stones Thrown At Kanhaiya Kumar's Convoy In Bihar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..