ഇന്ദോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം; 25 പേര്‍ കിണറ്റില്‍വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു


1 min read
Read later
Print
Share

ഇൻഡോറിൽ ക്ഷേത്രക്കിണറിനുള്ളിൽ കുടുങ്ങിയവർ | ഫോട്ടോ: ANI

ഇന്ദോര്‍ (മധ്യപ്രദേശ്): ഇന്ദോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം. പട്ടേല്‍ നഗറിനു സമീപത്തുള്ള ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്‍ക്കൂര തകരുകയായിരുന്നു. 25-ലധികം ആളുകള്‍ കിണറിനുള്ളില്‍ കുടുങ്ങി. ഇതില്‍ പതിനെട്ടു പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

രാമനവമിയെ തുടര്‍ന്ന് അനിയന്ത്രിതമായ തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളിലും കയറി. അതോടെ മോല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുള്ളതായാണ് വിവരം. കിണറില്‍നിന്ന് പുറത്തെത്തിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാനും നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം ആന്ധ്രാപ്രദേശില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ ക്ഷേത്രത്തില്‍ തീപ്പിടിത്തമുണ്ടായി. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ക്ഷേത്ത്രിലാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.

Content Highlights: stepwell collapsed in indore temple, fire accident in andhrapradesh temple

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
maneka gandhi

1 min

പശുക്കളെ കശാപ്പിന് വിൽക്കുന്നെന്ന മേനക ഗാന്ധിയുടെ ആരോപണം; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോൺ

Sep 29, 2023


up hospital

1 min

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരി മരിച്ചു; മൃതദേഹം ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ മുങ്ങി

Sep 29, 2023


Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


Most Commented