കടക്കുപുറത്ത്, നിങ്ങള്‍ ആര്‍എസ്എസ്സുകാരനോ ബിജെപിക്കാരനോ ആയിരിക്കും; ഡോക്ടറോട് ക്ഷുഭിതനായി അഖിലേഷ്


കനൗജ് : യുപിയിലെ കനൗജിലെ ആശുപത്രി സന്ദര്‍ശനത്തിനിടയില്‍ ഡോക്ടറോട് കയര്‍ത്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അഖിലേഷ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കിയില്ലെന്ന് പരിക്കേറ്റവരുടെ ബന്ധുക്കളില്‍ ഒരാള്‍ അഖിലേഷിനോട് പറയുന്നതിനിടയില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ശ്രമിച്ചു. ഇതാണ് അഖിലേഷിനെ ക്ഷുഭിതനാക്കിയത്.

'നിങ്ങള്‍ സംസാരിക്കരുത്. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അവര്‍ സംസാരിക്കുന്നത് എന്താണെന്ന് നിങ്ങള്‍ എന്നോട് വിശദീകരിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരു സര്‍ക്കാര്‍ സേവകനായതിനാല്‍ തന്നെ കാര്യങ്ങളൊന്നും തുറന്നുപറയില്ല. നിങ്ങള്‍ വളരെ ജൂനിയറായ ഒരു ഓഫീസറാണ്. നിങ്ങള്‍ ആര്‍എസ്എസ്സില്‍ നിന്നോ, ബിജെപിയില്‍ നിന്നോ ആയിരിക്കും. അവരെന്താണ് പറയുന്നത് എന്ന് നിങ്ങള്‍ക്ക് എന്നോട് പറയാന്‍ സാധിക്കില്ല. സര്‍ക്കാരിനുവേണ്ടി നിങ്ങള്‍ സംസാരിക്കണ്ട. മാറി നില്‍ക്കൂ. ഇവിടെ നിന്ന് പോകൂ.'- അഖിലേഷ് ഡോക്ടറോട് ആവശ്യപ്പെട്ടു.

എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറായ ഡിഎസ് മിശ്രയ്ക്കാണ് ദുരനുഭവമുണ്ടായത്. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞപ്പോള്‍ താന്‍ തിരുത്താന്‍ ശ്രമിച്ചതാണെന്ന് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

'ഞാനവിടെ നില്‍ക്കുകയായിരുന്നു. കാരണം ഞാനാണ് അവരെ നോക്കുന്നത്. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇതിനകം ചെക്ക് ലഭിച്ചിട്ടുണ്ടെന്ന സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്.' - ഡോ.മിശ്ര പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഖിലേഷ് യാദവിന്റെ പാര്‍ട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആദിത്യനാഥ് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.

46 യാത്രക്കാരുമായി വന്ന ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചിരുന്നു. പരിക്കേറ്റ 21 പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാനാണ് അഖിലേഷ് യാദവ് എത്തിയത്.

Content Highlights: Step back you can be from RSS or BJP - Akhilesh Yadav

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented