ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ല. അവര്‍ തന്നെ വരുത്തിവച്ച സാമ്പത്തിക തകര്‍ച്ചയാണിത്.

ആര്‍ബിഐയില്‍ നിന്ന് പണം അടിച്ചുമാറ്റുന്നത് കൊണ്ട് പരിഹാരമാകില്ല. അത് ഡിസ്‌പെന്‍സറിയില്‍ നിന്ന് ബാന്‍ഡേജ് അടിച്ചുമാറ്റി വെടിയുണ്ടയേറ്റ മുറിവില്‍ ഒട്ടിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പണലഭ്യത കുറഞ്ഞ ഘട്ടത്തിലാണ് ആര്‍ബിഐ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചത്. 

കരുതുല്‍ ധനശേഖരത്തില്‍ നിന്ന് സര്‍ക്കാരിന് പണം നല്‍കുന്നതിനെതിരെ ആര്‍ബിഐയില്‍ തന്നെ അഭിപ്രായഭിന്നതയുണ്ടായിരുന്നു. പണം കൈമാറുന്നതിനെതിരെ നിലപാടെടുത്ത ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യയും രാജിവച്ചിരുന്നു.

'ആര്‍ബിഐയില്‍ കവര്‍ച്ച' എന്ന ഹാഷ്ടാഗ് കൂടി ചേര്‍ത്താണ് രാഹുലിന്റെ ട്വീറ്റ്‌

 

Content Highlights: PM & FM are clueless about how to solve their self created economic disaster