'ഇപ്പോള്‍ ആരാണ് ശരിക്കും പപ്പു?'; മോദി സര്‍ക്കാരിനെ കണക്കുകള്‍ നിരത്തി പരിഹസിച്ച് മഹുവ മൊയ്ത്ര


2 min read
Read later
Print
Share

മഹുവ മൊയ്ത്ര | Photo : ANI

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ കണക്കറ്റ് പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍ എംപിയുടെ പരിഹാസം. 'ഇപ്പോള്‍ ആരാണ് പപ്പു?' എന്ന ചോദ്യം ഉന്നയിച്ചായിരുന്നു നരേന്ദ മോദി സര്‍ക്കാരിനെ മഹുവ പരിഹസിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അടിക്കടി നിന്ദിക്കാനും അയോഗ്യനാണെന്ന് ആക്ഷേപിക്കാനും വേണ്ടി സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് കണ്ടുപിടിച്ചതാണ് പപ്പു എന്ന വാക്ക്. എന്നാല്‍ ഇപ്പോള്‍ പപ്പുവെന്ന വാക്കിന് മോദി സര്‍ക്കാരിനാണ് അര്‍ഹതയുള്ളത് എന്ന് സൂചിപ്പിച്ചായിരുന്നു മഹുവയുടെ ആക്രമണം.

2022-23 കാലയളവില്‍ അധിക ഗ്രാന്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ലോക്‌സഭയില്‍ നടന്ന പ്രത്യേകചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ. ചൊവ്വാഴ്ച വൈകുന്നേരം തന്റെ പ്രസംഗത്തിന്റെ ലിങ്ക് മഹുവ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ടിന്‍ടിന്‍ എന്ന കോമിക് ബുക് സീരീസിന്റെ കവറില്‍ മാറ്റം വരുത്തി ദ അഡ്വെന്‍ചേഴ്‌സ് ഓഫ് ടിന്‍ടിന്‍: ദ ഡിസ്‌കവറി ഓഫ് റിയല്‍പപ്പു എന്ന തലക്കെട്ടോടെയായിരുന്നു മഹുവയുടെ ട്വീറ്റ്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഇന്ത്യയുടെ വ്യാവാസായികോത്പാദനനിരക്ക് ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞു. 26 മാസക്കാലയളവിലെ ഏറ്റവും കുറവ് ഉത്പാദനനിരക്കാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഉത്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 5.6 ശതമാനം കുറഞ്ഞു. വിദേശ നാണ്യശേഖറം കഴിഞ്ഞ ഒരുകൊല്ലത്തിനിടെ 72 ബില്യണ്‍ ഡോളറാണ് കുറവ് രേഖപ്പെടുത്തിയത്. സാമ്പത്തിക മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണ്. മഹുവ കുറ്റപ്പെടുത്തി. സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.

2014 മുതലുള്ള 9 വര്‍ഷത്തിനിടെ 12.5 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായും ആരോഗ്യപരമായ സാമ്പത്തിക പരിസ്ഥിതിയോ നികുതി വ്യവസ്ഥയോ നിലനില്‍ക്കുന്നതിന്റെ സൂചനയാണോ ഇതെന്നും മഹുവ ചോദിച്ചു. ഇക്കാര്യം സൂചിപ്പിക്കുന്നതിനിടെയാണ് ഇപ്പോള്‍ പപ്പു ആരാണ് എന്ന് മഹുവ ചോദ്യമുയര്‍ത്തിയത്. വ്യവസായികളുടേയും സമ്പന്നന്‍മാരുടേയും പ്രതിപക്ഷകക്ഷി നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും മഹുവ ആരോപിച്ചു.

Content Highlights: Statistics show who actual 'Pappu' is, Mahua Moitra, blasts Centre over economy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
bihar boy gets struck under bridge rescue operations underway

1 min

കാണാതായ 12-കാരനെ പാലത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി; രക്ഷപ്പെടുത്താനാകാതെ NDRF, ശ്രമം തുടരുന്നു

Jun 8, 2023


petrol

1 min

നഷ്ടം ഏറെക്കുറെ നികത്തി എണ്ണ കമ്പനികള്‍; പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Jun 8, 2023


Odisha Train Accident

1 min

ഒഡിഷയിൽ ട്രെയിൻ അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പ് കോച്ചിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്ത് | VIDEO

Jun 8, 2023

Most Commented