ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.84 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 51 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നൽകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 20 കോടിയിലിധികം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സൗജന്യമായി നല്‍കിയിട്ടുണ്ട്. 

ഇതില്‍ പാഴായതടക്കം മെയ് 14 വരെ ഉപയോഗിച്ചത് 18,43,67,772 ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയില്‍ പറയുന്നു. 1.84 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ പക്കല്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രാലയം പറയുന്നു.