പരിഭ്രാന്തി പരത്തരുത്, വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതി അടിസ്ഥാനരഹിതം- കേന്ദ്ര ആരോഗ്യമന്ത്രി


എന്തുകൊണ്ടാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലുണ്ടായ വലിയ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയാതെ വന്നതെന്നും മാണ്ഡവ്യ ചോദിക്കുന്നു.

മൻസൂഖ് മാണ്ഡവ്യ | ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് കൃത്യമായി വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിനെതിരേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജൂലായില്‍ ഓരോ സംസ്ഥാനത്തിനും ലഭ്യമാക്കുന്ന വാക്‌സിന്‍ ഡോസുകളുടെ എണ്ണം സംബന്ധിച്ച് മുന്‍കൂട്ടി കൃത്യമായ വിവരം കൈമാറിയിരുന്നു. ഇപ്പോള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാണ്ഡവ്യയുടെ വിമര്‍ശനം.

വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ അയച്ച കത്തുകള്‍ കിട്ടി. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ജൂണില്‍ 11.46 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ജൂലായില്‍ അത് 13.50 കോടി ഡോസ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ജൂലായില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര ഡോസ് വാക്‌സിന്‍ വീതം ലഭിക്കും എന്ന് അറിയിച്ചിരുന്നു. ഇതില്‍ ആദ്യ ഡോസ്, രണ്ടാം ഡോസ് എന്നിവയുടെ എണ്ണവും പിന്നീട് അറിയിച്ചിരുന്നു.

सरकारी और निजी अस्पतालों के जरिए टीकाकरण हो सके, इसलिए जून महीने में 11.46 करोड़ वैक्सीन की डोज राज्य सरकारों और केंद्र शासित प्रदेशों को उपलब्ध कराए गए और जुलाई के महीने में इस उपलब्धता को बढ़ाकर 13.50 करोड़ किया गया है। (2/6)

വാക്‌സിന്‍ എത്ര അളവില്‍ എപ്പോള്‍ കിട്ടും എന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ജില്ലാ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും തിരക്ക് നിയന്ത്രിച്ചും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ഇത് സഹായകമായിരുന്നു. ഇത്രയും വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടും എന്തുകൊണ്ടാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലുണ്ടായ വലിയതിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയാതെ വന്നതെന്നും മാണ്ഡവ്യ ചോദിച്ചു.

കേന്ദ്രം വാക്‌സിന്‍ ലഭ്യമാക്കുന്നില്ലെന്ന വിമര്‍ശനവുമായി ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു.

Content Highlights: states are making baseless statements regarding vaccine supply blames union health minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented