തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക: തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു


ബി. ബാലഗോപാല്‍/ മാതൃഭൂമി ന്യൂസ്

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംസ്ഥാന കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുപ്രീം കോടതി. Photo: PTI

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏത് വോട്ടര്‍പട്ടിക പ്രകാരം തെരെഞ്ഞെടുപ്പ് നടത്തണം എന്ന് തീരുമാനിക്കാന്‍ ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംസ്ഥാന കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2015ലെ പട്ടിക, വാര്‍ഡ് അടിസ്ഥാനത്തിലും 2019ലേത് ബൂത്ത് അടിസ്ഥാനത്തിലുമാണുള്ളത്. ഹൈക്കോടതി വിധി നടപ്പിലാക്കണമെങ്കില്‍ 25,000 ത്തോളം ബൂത്തുകള്‍ കേരളത്തിലുണ്ട്. ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ടുനമ്പര്‍ അടക്കം പരിശോധിക്കണം.

25,000 ഉദ്യോഗസ്ഥരെ ഉപയോഗിച്ചു വേണം ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്താന്‍. അതിനുശേഷം വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലേക്ക് മാറ്റേണ്ടിയും വരും. ഇത് കാലതാമസം ഉണ്ടാകുന്ന പ്രക്രിയയാണ്. പതിനഞ്ചര ലക്ഷത്തോളം പേര്‍ ഇതിനോടകം വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ പകുതിപേര്‍ വോട്ടര്‍മാരാകുകയും ചെയ്തു. 2019ലെ പട്ടിക ഉപയോഗിച്ചാല്‍ പത്തുകോടിയലധികം രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നും കമ്മീഷനു വേണ്ടി അഭിഭാഷകന്‍ കെ.പരമേശ്വരന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

കമ്മിഷന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും കോണ്‍ഗ്രസും സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥ് ഹാജരാകാനാണ് സാധ്യത.

content highlights: state election commision files appeal in supreme court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented