ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ 33 ഡിഎംകെ നേതാക്കളും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതിയ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പുറത്തുവിട്ടിട്ടുണ്ട്. രണ്ട് വനിതകളാവും സ്റ്റാലിന്റെ മന്ത്രിസഭയില്‍ ഉണ്ടാവുക.

സ്റ്റാലിന്റെ മകന്‍ ഉദയനിധി ചെപ്പോക്ക് - തിരുവല്ലിക്കേനി മണ്ഡലത്തില്‍നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല. മന്ത്രിമാരുടെയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക ഇന്നാണ് സ്റ്റാലിന്‍ രാജ്ഭവന് നല്‍കിയത്. എം.കെ സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല. 

Content Highlights: Stalin to be sworn in as CM along with 33 ministers on Friday