
Photo: PTI
ചെന്നൈ: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് അഞ്ചുമാസമായി വീട്ടുതടങ്കലിലുള്ള കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ ഫോട്ടോ കണ്ടപ്പോള്‍ അതിയായ വിഷമം തോന്നിയെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്. 'ഒമര്‍ അബ്ദുള്ളയുടെ ഈ ചിത്രം കണ്ട് വളരെയധികം വിഷമിക്കുന്നു.'- അദേഹം ട്വിറ്ററില്‍ കുറിച്ചു.
വിചാരണയില്ലാതെ തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, മറ്റ് കശ്മീര്‍ നേതാക്കള്‍ എന്നിവരെക്കുറിച്ചും ആശങ്കയുണ്ടെന്നും സ്റ്റാലിന് ട്വീറ്റ് ചെയ്തു. എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കണമെന്നും താഴ്വരയിലെ സ്ഥിതിഗതികള്‍ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ രൂപമാറ്റം വന്ന ഒമറിന്റെ ഫോട്ടോ ശനിയാഴ്ച പുറത്തുവിട്ടത്. താടിയും മുടിയും നരച്ച് ഒരു തൊപ്പി ധരിച്ച് ചിരിച്ച് നില്ക്കുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രം എടുത്തത് എപ്പോഴാണെന്ന് വ്യക്തമല്ല.
'ഈ ഫോട്ടോയില്‍ ഒമറിനെ തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നില്ല. ദുഃഖം തോന്നുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യത്താണ്. ഇത് എന്ന് അവസാനിക്കും' - ഫോട്ടോയ്ക്ക് ഒപ്പം മമത കുറിച്ചു.
Content Highlights; Stalin 'deeply troubled' on seeing Omar Abdullah's photo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..