ചെന്നൈയില്‍ ധനകാര്യസ്ഥാപനത്തില്‍ വന്‍കവര്‍ച്ച; പിന്നില്‍ ജീവനക്കാരനും സംഘവും


ഫെഡ്ബാങ്കിൽ പോലീസ് സംഘം പരിശോധന നടത്തുന്നു | ഫോട്ടോ: ANI

ചെന്നൈ: ചെന്നൈ അറുമ്പക്കത്ത് ബാങ്ക് കൊള്ളയടിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.

ശനിയാഴ്ച ഉച്ചക്കാണ് ആയുധധാരികളായ സംഘം അറുമ്പക്കത്തെ റസാഖ് ഗാര്‍ഡന്‍ മേഖലയിലെ സ്ഥാപനത്തിലെത്തിയത്. സുരക്ഷാജീവനക്കാരന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കികിടത്തിയതിന് ശേഷം അകത്തുകടന്ന ഇവര്‍ മറ്റ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ലോക്കറുകളുടെ താക്കോല്‍ വാങ്ങിയതിന് ശേഷം സ്ഥാപനം മാനേജരേയും മറ്റ് ചിലരേയും ശൗചാലയത്തില്‍ പൂട്ടിയിടുകയും ചെയ്തു.

ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതിന് ശേഷം സംഘം രക്ഷപ്പെട്ടു. അകത്തേയും പുറത്തേയും സിസിടിവി ക്യാമറകളും സംഘം തകര്‍ത്തിട്ടുണ്ട്. 20 കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാജീവനക്കാരന്‍ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.

അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുരുകന്‍ എന്നുപേരുള്ള ജീവനക്കാരനാണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുരുകന്റെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Content Highlights: Staff, two others rob gold and cash from Fedbank Chennai branch at knifepoint


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented