'ബിക്കിനി ചിത്രങ്ങള്‍ മകന്‍ കണ്ടു'; രക്ഷിതാവിന്റെ പരാതിയില്‍ അധ്യാപികയെ പുറത്താക്കി 


Representative Image| Photo: Gettyimages

കൊല്‍ക്കത്ത: ബിക്കിനിയിട്ട ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ അസിസ്റ്റന്റ് പ്രഫസറെ സര്‍വകലാശാലയില്‍ നിന്നും പുറത്താക്കി. കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയിലാണ് സംഭവം. അധ്യാപികയുടെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തന്റെ മകന്‍ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കിയതിനേത്തുടര്‍ന്നാണ് നടപടി.

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പിതാവിന്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്ന് തന്നോടു ജോലി രാജിവയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി അധ്യാപിക ആരോപിച്ചു. എന്നാല്‍ അധ്യാപികയുടെ ആരോപണങ്ങള്‍ നിഷേധിച്ച സര്‍വകലാശാല അധികൃതര്‍ അവര്‍ സ്വമേധയാ രാജിവെച്ചതാണെന്നാണ് സംഭവത്തേക്കുറിച്ച് വിശദീകരിച്ചത്.

സര്‍വകലാശാലയിലെ ഒരു ബിരുദ വിദ്യാര്‍ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് അധികൃതര്‍ വിളിച്ചുവരുത്തി രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി അധ്യാപികയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി 99 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു.

മകന്‍ കോളജിലെ വനിതാ അസിസ്റ്റന്റ് പ്രഫസറുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നോക്കിയിരിക്കുന്നത് ശ്രദ്ധയിപ്പെട്ടുവെന്നും പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടാനായി ലൈംഗിക പ്രദര്‍ശനം ലക്ഷ്യമിട്ടുള്ള ചിത്രങ്ങളായിരുന്നു അതെല്ലാമെന്നുമാണ് രക്ഷിതാവിന്റെ പരാതി. അടിവസ്ത്രങ്ങള്‍ മാത്രമിട്ട് അധ്യാപിക ചിത്രമെടുക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും രക്ഷിതാവെന്ന നിലയില്‍ നാണക്കേടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

18 വയസ്സുള്ള ഒരു വിദ്യാര്‍ഥി തന്റെ പ്രൊഫസര്‍ അല്പ വസ്ത്രം ധരിച്ച് ഒരു പൊതു വേദിയില്‍ അവളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നത് കാണുന്നത് അശ്ലീലവും അനുചിതവുമാണെന്നും ബി.കെ. മുഖര്‍ജി നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിക്കു പിന്നാലെ ചര്‍ച്ചയ്ക്കു വിളിപ്പിച്ച ശേഷം അധികൃതര്‍ രാജി ആവശ്യപ്പെട്ടുവെന്നാണ് അധ്യാപിക ആരോപിക്കുന്നത്.

Content Highlights: St Xavier’s Kolkata 'Forces' Prof to Quit as Students Looked at her Bikini Pictures on Instagram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented