ശ്രീരാമ വിമാനത്താവളം, ആത്മീയവനം, ക്രൂസ് സർവീസ്; അയോധ്യ വികസന പദ്ധതി


ഏറ്റവും ശ്രദ്ധേയമായതും സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കാവുന്നതാണ് സരയൂ നദിക്കരയിലെ രാമായണ ആത്മീയ വനം. റാം സ്മ്യതി വൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും 14 വർഷത്തെ വനവാസം ചിത്രീകരിക്കും.

അയോധ്യ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചപ്പോൾ | Photo: ANI

ന്യൂഡൽഹി: ലോകത്തെ ആദ്യ സ്മാർട്ട് വേദിക് സിറ്റി എന്ന സ്വപ്നവുമായി അയോധ്യ വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ അവതരിപ്പിച്ചു. ലോകോത്തര നിലവാരമുള്ള വലിയ വിമാനത്താവളവും റെയിൽവെ സ്റ്റേഷനും രാമന്റെ 14 വർഷത്തെ വനവാസക്കാലം ചിത്രീകരിക്കുന്ന രാമായണ ആത്മീയവനവും ഉൾക്കൊള്ളുന്ന അതിവിശാലമായ പദ്ധതിയാണിത്.

മര്യാദ പുരുഷോത്തം ശ്രീ രാമ എയർപോർട്ട് എന്നായിരിക്കും വിമാനത്താവളത്തിന്റെ പേര്. അയോദ്ധ്യയിലേക്ക് എത്തുന്ന റോഡുകൾ നാല് വരി, ആറ് വരി ദേശീയപാതയായി മാറും. അയോധ്യ നഗരത്ത ചുറ്റുന്ന 65 കിലോ മീറ്റർ ദൈർഘ്യമുള്ള അയോദ്ധ്യ റിങ് റോഡ് നിർമ്മിക്കാനുള്ള ചുമതല നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്.

ഏറ്റവും ശ്രദ്ധേയമായതും സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കാവുന്നതാണ് സരയൂ നദിക്കരയിലെ രാമായണ ആത്മീയ വനം. റാം സ്മ്യതി വൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും 14 വർഷത്തെ വനവാസം ചിത്രീകരിക്കും. 1200 ഏക്കർ വേദ നഗരപദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇവിടെ ആശ്രമങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഉൾപ്പെടും.

നടവഴികളായി ഒരുങ്ങുന്ന വനത്തിൽ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും 14 വർഷത്തെ വനവാസ കാലം ചിത്രീകരിക്കും. ഇതിഹാസങ്ങളിൽ ഒന്നായ രാമായണം ഈ വനത്തിലൂടെ പുതുതലമുറയ്ക്ക് മുന്നിലെത്തും.

മറ്റു രാജ്യങ്ങൾക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ഇവിടെ ഓഫിസുകൾ ഉണ്ടാവും. നഗരപദ്ധതിയിൽ സോളാർ പ്ലാന്റുകൾ, വൈദ്യുത വാഹനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ ഇടം നേടിയ മറ്റൊന്ന് അന്താരാഷ്ട്ര നിലവാരമുള്ള പഞ്ചകോശി മാർഗ് ആണ്.

തീർത്ഥാടകർക്ക് സരയൂവിന്റെ ദ്യശ്യഭംഗി ആസ്വദിക്കാനായി ഈ ദീപാവലി മുതൽ ക്രൂയിസ് സർവ്വീസ് ആരംഭിക്കും.13 കിലോ മീറ്റർ ദൂരമുള്ള അയോദ്ധ്യയിലെ റോഡുകൾക്ക് വീതികൂട്ടുക മാത്രമല്ല, രാമായണ കാലത്ത് ഉണ്ടായിരുന്ന മരങ്ങൾ നട്ട്പിടിപ്പിക്കുന്ന പദ്ധതി ഭൂമിക്ക് തണൽക്കുട ചൂടുന്നത് കൂടിയാണ്.

സൗരോർജത്തിന് പ്രാമുഖ്യം നൽകിയാണ് നഗരപദ്ധതി. ഇലക്ട്രിക് വാഹനങ്ങൾക്കായിരിക്കും പ്രാമുഖ്യം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളിലൂന്നി പ്രക്യതിക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയിലാണ് പദ്ധതി.

നഗരത്തിനുള്ളിലെ 13 കിലോ മീറ്റർ നീളമുള്ള റോഡുകൾ വീതി കൂട്ടും. രാമായണ കാലത്തുണ്ടായിരുന്ന മരങ്ങൾ ഈ റോഡിന്റെ ഇരുവശത്തും നട്ട് പിടിപ്പിക്കും. ധർമ്മശാലയാണ് മറ്റൊരു പ്രധാന ആകർഷണം. ഇവിടെ 30,000 തീർത്ഥാടകർക്ക് താമസമൊരുങ്ങും. വരുംതലമുറ ഒരു തവണയെങ്കിലും സന്ദർശിക്കേണ്ട ഇടമായി അയോധ്യ മാറുമെന്ന് പദ്ധതി അവതരണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

30,000 തീർത്ഥാടകർക്ക് താമസമൊരുക്കാനായി ധർമ്മശാലയൊരുങ്ങും. ഇത് സരയൂ നദിക്കരയ്ക്ക് സമീപമായിരിക്കും. അയോദ്ധ്യയിലെ 109 തടാകങ്ങളുടെയും കുളങ്ങളുടെയും സൗന്ദര്യവത്ക്കരണം പദ്ധതിയുടെ ഭാഗമായി നടക്കും. നയാഘട്ട്, രാംകഥ സംക്രാലയ എന്നിവിടങ്ങൾ ലോകോത്തര ഡിജിറ്റൽ മ്യൂസിയമാകും. പദ്ധതി വരുംതലമുറയ്ക്ക് അയോദ്ധ്യ സന്ദർശിക്കാൻ പ്രേരണ നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Content Highlights: Sri Rama Airport, Smritivan, Cruise Service.... Ayodha dream project unveiled


Watch Video

Watch Video

ഈ കള്ളിലും കയറിലുമാണ് ജീവിതം; ചിറ്റൂരിന്റെ സ്വന്തം പാണ്ടിച്ചെത്ത്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented