കുറഞ്ഞ നിരക്കിലെ യാത്രയ്ക്ക് വിരാമമാകുമോ, ശ്രീലങ്കന്‍ എയര്‍ലൈന്‍സും വില്‍പനയ്ക്ക്‌..


.

കൊളംബോ: പ്രതിസന്ധികളുടെ നടുവിലാണ് ശ്രീലങ്ക. ശൂന്യമായ വിദേശ നാണയ ശേഖരം, കുതിച്ചുയരുന്ന പണപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, തുടങ്ങിയ വന്‍ പ്രതിസന്ധികളിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്‌. പ്രതിസന്ധി ശ്രീലങ്കന്‍ എയര്‍ലൈന്‍സിനേയും ബാധിച്ചു.

നഷ്ടം നികത്താനും മറ്റ് ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനും ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഇത് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.

ശ്രീലങ്കന്‍ എയര്‍ലൈന്‍സിനും ശ്രീലങ്കയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ക്കും തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നല്‍കിയിരുന്നു.

മാര്‍ച്ചില്‍ അവസാനിച്ച 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് ഏകദേശം 123 മില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്നും, കഴിഞ്ഞ മാര്‍ച്ചില്‍ അതിന്റെ മൊത്തം നഷ്ടം ഒരു ബില്യണ്‍ ഡോളര്‍ കവിഞ്ഞെന്നും ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞിരുന്നു.

യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ജനപ്രിയമായിരുന്നു ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. എന്നാല്‍ കോവിഡിന് പിന്നാലെ വന്ന രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കന്‍ എയര്‍ലൈന്‍സിനേയും നഷ്ടത്തിലേക്ക് തള്ളിവിട്ടു. യൂറോപ്പിലേക്കും മറ്റുമുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വേളയില്‍ ഇത്‌ മികച്ച അവസരമാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ അത് എത്രത്തോളം മുതലാക്കാന്‍ സാധിക്കുമെന്ന് കണ്ടറിയണം.


കുറഞ്ഞനിരക്കും മികച്ച സര്‍വീസുമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ ജനപ്രിയമാക്കുന്നത്. യുഎഇ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി ശ്രീലങ്കന്‍ പ്രവാസികള്‍ കൂടുതല്‍ യാത്ര ചെയ്യുന്ന റൂട്ടുകളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും നിലവില്‍ നോണ്‍-സ്‌റ്റോപ്പ് സര്‍വീസുകള്‍ ഉള്ളതാണ്. ഇത് ശ്രീലങ്കയിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വരും.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് മിഡില്‍ ഈസ്റ്റില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകളിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ചെറിയ ഹബ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. അവ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഉപയോഗിക്കാത്തതാണ് ഇത്. മാലിദ്വീപിലേക്ക് മാത്രമാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഇത് സീഷെല്‍സിലേക്കും മൗറീഷ്യസിലേക്കും മാലിദ്വീപിലെ മാലിക്ക് അപ്പുറത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കും പറക്കാനുള്ള അവസരം നല്‍കുന്നു.

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഭൂതകാലം

എയര്‍ സിലോണിന് പകരമായി എത്തിയ എയര്‍ ലങ്കയിലാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വേരുള്ളത്. 1998-ല്‍ എയര്‍ ലങ്കയുടെ തന്ത്രപ്രധാനമായ ഓഹരികള്‍ എമിറേറ്റ്‌സ് സ്വന്തമാക്കുകയും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്ന് അതിനെ പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി. ഇതോടെയാണ് ശ്രീലങ്കന്‍ വിമാന കമ്പനി ആഗോള തലത്തിലേക്ക് കൂടുതല്‍ വ്യാപിച്ചത്.

എന്നാല്‍ എമിറേറ്റ്‌സിന്‌ ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ കൂടുതല്‍ കാലം മുന്നോട്ട് കൊണ്ടുപോയില്ല. 2010-ല്‍ ഓഹരികള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് തന്നെ വിറ്റു. നഷ്ടത്തിലായിരുന്നെങ്കിലും കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നതില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിജയിച്ചു.എന്നാല്‍ സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് 2016 മുതല്‍ അതിന്റെ നെറ്റ്‌വര്‍ക്ക് ചുരുങ്ങാന്‍ തുടങ്ങി..

ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ ആര് വാങ്ങും

ശ്രീലങ്കന്‍ സര്‍ക്കാര്‍ അവരുടെ ദേശീയ വിമാന കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ സ്വകാര്യവത്കരിക്കുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അത് നേരത്തെ നിക്ഷേപം നടത്തിയ എമിറേറ്റ്‌സ് ആയിരിക്കുമോ അല്ലെങ്കില്‍ ഇത്തിഹാദ് വാങ്ങുമോ അതുമല്ലെങ്കില്‍ സ്ഥിരമായി മറ്റുരാജ്യങ്ങളില്‍ നിക്ഷേപം നടത്തിവരുന്ന ഖത്തര്‍ എയര്‍വേയ്‌സ് ആയിരിക്കുമോ എന്നതാണ് ചോദ്യം.

മിഡില്‍ ഈസ്റ്റിന് പുറത്ത് നിന്ന് ഒരു കമ്പനി ഏറ്റെടുക്കുക ആണെങ്കില്‍ അത് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ് കൂടുതല്‍ സാധ്യത. സിംഗപ്പൂരിന് പുറത്ത് രണ്ടാമതൊരു ഹബ്ബ് വേണമെന്ന് അവര്‍ താത്പര്യപ്പെടുന്നുണ്ട്. ലയണ്‍ എയര്‍, എയര്‍ഏഷ്യ എന്നീ കമ്പനികളും സാധ്യതാ പട്ടികയിലുണ്ട്.

Content Highlights: Sri Lankan crisis hands Indian airlines an opportunity on a platter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented