ഇന്ധനം നിറയ്ക്കാന്‍ കേരളത്തില്‍ ഇറങ്ങിയത് ലങ്കയിലേക്കുള്ള 120 വിമാനങ്ങള്‍; അഭിനന്ദിച്ച് കേന്ദ്രം


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം | Photo - PTI

തിരുവനന്തപുരം:ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റും ഇറങ്ങാന്‍ സൗകര്യമൊരുക്കിയതിന് കേരളത്തിലെ വിമാനത്താവളങ്ങളെ
അഭിനന്ദിച്ച്‌ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിര്‍ണായക സമയത്ത് പ്രതിസന്ധിയിലായ രാജ്യത്തെ സഹായിക്കാന്‍ തയ്യാറായ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് മന്ത്രി പ്രശംസിച്ചത്.

ശ്രീലങ്കയിലേക്കുള്ള 120 ലധികം വിമാനങ്ങള്‍ക്ക് സാങ്കേതിക ലാന്‍ഡിങ് അനുവദിച്ചതിലൂടെ രണ്ടു വിമാനത്താവളങ്ങളും തങ്ങളുടെ കടമകള്‍ക്കപ്പുറത്തേക്ക് പോയെന്ന് സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.

'ശ്രീലങ്കയിലേക്ക് പോകുന്ന 120ലധിം വിമാനങ്ങള്‍ക്ക് സാങ്കേതിക ലാന്‍ഡിംഗ് അനുവദിച്ചുകൊണ്ട് വിമാനത്താവളങ്ങള്‍ അവരുടെ ചുമതലക്ക് അപ്പുറം പോയി. നമ്മുടെ അയല്‍ക്കാരുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ നടപടികള്‍ വളരെയധികം സഹായിക്കും' മന്ത്രി ട്വീറ്റ് ചെയ്തു.

കൊച്ചി, തിരുവനന്തുപരം വിമാനത്താവളങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനം നിറയ്ക്കുന്നതിനടക്കമാണ് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങള്‍ കേരളത്തിലെ വിമാനത്താവളങ്ങളിലിറക്കുന്നത്. ഫെബ്രുവരി മുതല്‍ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുകയാണ് ശ്രീലങ്ക.

Content Highlights: Sri Lanka Crisis-120 Lanka-Bound Flights Land In Kerala, Aviation Minister Scindia Lauds Move

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented