ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും ഒഴിവാക്കി പാഠപുസ്തകം; കർണാടകയില്‍ വിവാദം


പാഠപുസ്തകത്തിൽ നിന്ന് | Photo: Screengrab

ബെംഗളൂരു: കർണാടകയിൽ നവോത്ഥാന നായകരെ പത്താക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിൽനിന്ന് ഒഴിവാക്കിവാക്കിയ നടപടി വിവാദമാകുന്നു. ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയുമാണ് ഒഴിവാക്കിയത്. കർണാടക സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സാമൂഹ്യ പരിഷ്കർത്താക്കളുടെ സംഭാവനകൾ വിവരിക്കുന്ന അധ്യായം അഞ്ചിൽ മറ്റു പരിഷ്കർത്താക്കൾ എല്ലാം ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷംവരെ ഇരുവരേയും കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകത്തിൽ ഉണ്ടായിരുന്നു.

പാഠപുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ കാരണം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. അടുത്തിടെയാണ് അച്ചടിക്കാനുള്ള പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പ് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതോടെയാണ് നവോത്ഥാന നായകരെ ഒഴിവാക്കിയ വിവരം അറിഞ്ഞത്.

സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നേരത്തെ ആർഎസ്എസ് സ്ഥാപകൻ ഹെഗ്ഡെവാറിനെ കുറിച്ചുള്ള പാഠഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തിയ നടപടിയും വിവാദമായിരുന്നു.

പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കിയ കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നടപടി തീർത്തും തെറ്റാണെന്ന് മന്ത്രി വി. ശിവൻ കുട്ടി ട്വീറ്റ് ചെയ്തു.

Content Highlights: Sree Narayana Guru and Periyar out; Karnataka textbook in controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented