Photo: AFP
ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് സ്പുട്നിക് വി ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി ലഭ്യമാക്കും. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് സ്പുട്നിക് വി ലഭ്യമായിരുന്നത്.
ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി(ഹിമാചല്‍ പ്രദേശ്), കോലാപുര്‍(മഹാരാഷ്ട്ര), മിരിയാല്‍ഗുഡ(തെലങ്കാന),കൊൽക്കത്ത, ഡൽഹി എന്നിവ ഉള്‍പ്പെടെ ഒന്‍പതിടങ്ങളില്‍ കൂടി വാക്സിന് ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്പുട്നിക് വ്യക്തമാക്കിയിരിക്കുന്നത്.
വാക്സിന് വിതരണം ഒന്‍പതു നഗരങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുമെന്ന് സ്പുട്നിക് വിയുടെ തദ്ദേശ വിതരണ പങ്കാളിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസും ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ മേയ് 17-നാണ് സ്പുട്നിക് വിയുടെ ആദ്യ വിതരണം നടന്നത്. സ്വകാര്യ ആശുപത്രികളില്‍ 1,145 രൂപയാണ് ഒരു ഡോസ് സ്പുട്നിക് വാക്സിന്റെ വില.
content highlights: sputnik v to be available in nine more cities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..