-
ന്യൂഡല്‍ഹി: റഷ്യന്‍ വാക്സിനായ സ്പുട്നിക്ക് Vന്റെ ഇന്ത്യന്‍ വിപണിയിലെ വിതരണം വരും ആഴ്ചകളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ മരുന്നുനിര്‍മ്മാണ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഉറപ്പ് നല്കി. ഇപ്പോള്‍ തുടര്‍ന്ന് വരുന്ന വാക്സിന് വിതരണവും അത് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളോ നിര്‍ത്തിവെച്ചിട്ടില്ലെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.
മെയ് 14-ന് ഹൈദരാബാദില്‍ അരംഭിച്ച് ഇന്ന് ഇന്ത്യയൊട്ടാകെ അന്‍പതോളം നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്പുട്നിക്ക്-V വാക്സിന് പുറത്തിറക്കിക്കഴിഞ്ഞതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് പ്രസ്താവനയില്‍ പറയുന്നു.
ഹൈദരാബാദില്‍ തുടങ്ങി വിശാഖപ്പട്ടണം, ബെംഗളൂരു, മുംബൈ, നവി മുംബൈ, കൊല്‍ക്കത്ത, ഡെല്‍ഹി, ചെന്നൈ, മിര്യാലഗുഡ, വിജയവാഡ, ബഡ്ഡി, കോലാപ്പൂര്‍, കൊച്ചി, റായ്പൂര്‍, ചണ്ഡിഗഢ്, നാഗ്പൂര്‍, നാസിക്, കോയമ്പത്തൂര്‍, റാഞ്ചി, ഗുവാഹത്തി, തിരുവനന്തപുരം, അഹമ്മദാബാദ്, രാജ്കോട്ട്, പാലക്കാട്, അലഹാബാദ്, ദിമാപൂര്‍, കോഹിമ, ഇന്‍ഡോര്‍, ഭോപ്പാല്‍, സൂറത്ത്, കട്ടക്ക്, ധാര്‍വാഡ്, എറണാകുളം, രത്ലം, ഫരീദാബാദ്, ശ്രീനഗര്‍, ഗാന്ധിനഗര്‍, കാണ്‍പൂര്‍, മൈസൂര്‍, മധുര, കണ്ണൂര്‍ എന്നിവിങ്ങളിലേക്ക് വാക്സിന് വിതരണം വേഗത്തില്‍ വ്യാപിപ്പിക്കാന്‍ സാധിച്ചതായും ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Content Highlights:Sputnik V's commercial roll-out in India in coming weeks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..