Photo: Mathrubhumi Archives| Ramanth Pai
ന്യൂഡല്‍ഹി: സ്പ്രിംക്ലര്‍ വിവാദത്തില്‍ കേരളഘടകത്തിന്റെ വിശദീകരണം സി.പി.എം. കേന്ദ്ര നേതൃത്വം തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് പൊളിറ്റ് ബ്യൂറോ. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും പി.ബി. അറിയിച്ചു.
സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം തള്ളിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പി.ബി. നിഷേധിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പി.ബി. പ്രസ്താവന ഇറക്കി. വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദൗര്‍ഭാഗ്യകരവുമാണെന്നാണ് പാര്‍ട്ടി വിശദീകരണത്തില്‍ പറയുന്നത്.
കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കോവിഡ്-19 പ്രതിരോധത്തിനായി നടത്തിവരുന്നത്. അതിനിടെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ വരുന്നത് പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നും പി.ബി. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു വിശദീകരണവും ഈ പ്രസ്താവനയില്‍ ഇല്ല.
content highlights: sprinklr: pb rejects reports of central committee rejecting explanation from kerala cpm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..