
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എ.കെ.ജി ഭവനിൽ മാധ്യമങ്ങളോടു സംസാരിക്കുന്നു.ഫോട്ടോ:സാബു സ്കറിയ
ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിന് ലോക്ക്ഡൗണ്‍ മാത്രമല്ല പരിഹാരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്തിടങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി എ.കെ.ജി.ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കഡൗണ്‍ ആയതോടെ സംഭവിക്കാവുന്ന പട്ടിണി മരണങ്ങള് തടയണം. അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
സ്പ്രിംക്ലര്‍ വിവാദത്തില്‍ കോടതി തീരുമാനം പറയട്ടെയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. പാര്‍ട്ടിയുടെ പ്രധാനലക്ഷ്യം ഇപ്പോള്‍ കോവിഡ് പ്രതിരോധമാണ്. പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും അതില്‍ മുഴുകിയിരിക്കുയാണ്. മറ്റുകാര്യങ്ങളൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. സ്പ്രിംക്ലര്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
Content Highlights: sprinklr deal-cpm general secretary sitaram yechury
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..