ഹിജാബ് ധരിക്കല്‍ തിരഞ്ഞെടുക്കാനുള്ള അവകാശമാണെന്ന് ജസ്റ്റിസ് ദുലിയ, അനിവാര്യമല്ലെന്ന് ജസ്റ്റിസ് ഗുപ്ത


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സുപ്രീംകോടതി| ഫയൽ ചിത്രം: സാബു സ്‌കറിയ

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഭിന്നവിധി പ്രസ്താവിച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ഷു ദുലിയയുമാണ് ഭിന്നവിധി പ്രസ്താവിച്ചത്. ഹിജാബ് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരം അല്ലെന്ന ഹൈക്കോടതി വിധി ഹേമന്ത് ഗുപ്ത ശരിവെച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസമാണ് വലുതെന്നും ഹിജാബ് ധരിക്കല്‍ തെരഞ്ഞെടുക്കാനുള്ള അവകാശമാണെന്നും ജസ്റ്റിസ് ദുലിയ വിധിച്ചു. ഹര്‍ജികള്‍ ഇനി മൂന്നംഗ ബെഞ്ച് പരിഗണിക്കും

ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധിയിലെ പ്രധാന ഭാഗങ്ങള്‍

  • ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരം അല്ല.
  • ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ല.
  • സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാന്‍ കഴിയില്ല.
  • ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ തള്ളുന്നു.

ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ വിധിയിലെ പ്രധാന ഭാഗങ്ങള്‍

  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നു.
  • ഹൈക്കോടതി വിധിയും റദ്ദാക്കുന്നു.
  • ഹിജാബ് ധരിക്കല്‍ അനിവാര്യമായ മതാചാരമാണോ എന്ന കാര്യം ഹൈക്കോടതി പരിഗണിച്ചതിനോട് യോജിക്കുന്നില്ല.
  • തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണിത്. അതിന് അപ്പുറം ഒന്നുമില്ല.
  • ഹിജാബ് നിരോധനം പെണ്‍കുട്ടിയുടെ ജീവിതത്തില്‍ എന്തെങ്കിലും മെച്ചമുണ്ടാക്കുമോ? പെണ്‍കുട്ടിയുടെ വിദ്യാഭ്യാസമാണ് പരമമായ കാര്യം. അതുകൂടി കണക്കിലെടുത്താണ് വിധി
മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപവത്കരിക്കും

ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഇനി മൂന്നംഗ ബെഞ്ച് സുപ്രീം കോടതിചീഫ് ജസ്റ്റിസ് രൂപവത്കരിക്കും. ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് പുതിയ ബെഞ്ച് തീരുമാനിക്കും. അതുവരെ തല്‍സ്ഥിതി തുടരും.

Content Highlights: Split Verdict, hijab case, hijab ban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented