ന്യൂഡല്‍ഹി: മാര്‍ച്ച് 25-നും 31-നും ഇടയ്ക്കുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ സ്വമേധയാ റദ്ദായതായി വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് ചൊവ്വാഴ്ച അറിയിച്ചു. ടിക്കറ്റ് തുക അടുത്ത ഒരു കൊല്ലത്തിനിടെ ടിക്കറ്റ് ബുക്കിങ്ങിനായി ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചു. മാര്‍ച്ച് 25 നും 31 നും ഇടയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് സ്‌പൈറ്റ് ജെറ്റ് ഇക്കാര്യം അറിയിച്ചത്.
യാത്ര ചെയ്യാനുദ്ദേശിച്ചിരുന്ന ദിവസം മുതല്‍ തുടങ്ങി ഒരു കൊല്ലത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് തുക മുഴുവനായും ഉപപഭോക്താവിന് തിരികെ ലഭിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. മാര്‍ച്ച് 29 വരെയുള്ള അന്താരാഷ്ട്രവിമാനസര്‍വീസുകളും സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമഗതാഗതമുള്‍പ്പെടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്ന് ചില വിമാനക്കമ്പനികള്‍ സാമ്പത്തികസഹായമാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ലാന്‍ഡിങ്-പാര്‍ക്കിങ് ഫീസുകളില്‍ ഇളവനുവദിക്കുക, എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ള തുകയ്ക്ക് സഹായമനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ കമ്പനികള്‍ സര്‍ക്കാരിന് മുന്നിലെത്തിച്ചിട്ടുണ്ട്.
Content Highlights: SpiceJet to Convert Tickets Booked to Credit With Validity of One Year
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..