ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സര്‍വീസുകള്‍ നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി നൽകി. അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. എന്നാല്‍ സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന കാര്യം അവര്‍ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് സ്‌പൈസ് ജെറ്റിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് മെയ് 22ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം എയര്‍ ഇന്ത്യ മാത്രമാണ് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്.
എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരമുണ്ടെന്ന് എല്ലായ്‌പ്പോഴും കരുതിയിട്ടുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്പൈസ് ജെറ്റിന് അവസരത്തിനൊത്ത് ഉയരാനും ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കാനും സാധിക്കുമെന്നും സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതിനാൽ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ 400 ല്‍ അധികം ചാര്‍ട്ടര്‍ സര്‍വീസുകള്‍ സ്‌പൈസ് ജെറ്റ് നടത്തിയിരുന്നു. 4300 ചരക്ക് വിമാനങ്ങള്‍ ക്രമീകരിച്ചിരുന്നതായും അജയ് സിങ് കൂട്ടിച്ചേര്‍ത്തു.
Content Highlights: SpiceJet To Become First Indian Budget Airline To Fly To United States
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..