ന്യൂഡല്‍ഹി: സ്‌പൈസ്‌ജെറ്റിന്റെ ആഭ്യന്തര സർവീസ് വിമാനത്തിലെ പൈലറ്റിന് കൊറോണ സ്ഥിരീകരിച്ചു.
മാര്‍ച്ച് 21ന് ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പൈലറ്റ് അവസാനമായി പറത്തിയതെന്നും മാർച്ച് മാസത്തിൽ ഇദ്ദേഹം അന്താരാഷ്ട്ര വിമാനങ്ങളൊന്നും പറത്തിയിട്ടില്ലെന്നും സ്‌പൈസ്‌ജെറ്റ് അറിയിച്ചു.
പൈലറ്റുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌പൈസ്‌ജെറ്റ്. മുന്‍കരുതല്‍ എന്നനിലയില്‍ പൈലറ്റുമായി അടുത്ത് ഇടപഴകിയ എല്ലാ ജീവനക്കാരോടും ക്രൂ അംഗങ്ങളോടും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൊറോണ പശ്ചാത്തലത്തില്‍ രാജ്യത്തെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. 21 ദിവസത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാ വിമാന സര്‍വീസുകളും ഏപ്രില്‍ 14 വരെ റദ്ദാക്കി.
content highlights: SpiceJet pilot tests positive for Covid-19
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..