പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: തങ്ങളുടെ പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം 7.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി സ്‌പൈസ് ജെറ്റിന്റെ പ്രഖ്യാപനം. മാസത്തില്‍ 75 മണിക്കൂര്‍ പറത്തുന്നതിനുള്ള വേതനമാണിത്.
സ്‌പൈസ് ജെറ്റിന്റെ 18-ാം വാര്‍ഷിക ചടങ്ങിലാണ് പൈലറ്റുമാരുടെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്. മെയ് 16 മുതല്‍ തന്നെ ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
പരിശീലകരുടേയും ഫസ്റ്റ് ഓഫീസര്‍മാരുടേയും ശമ്പളത്തില്‍ ആനുപാതിക വര്‍ധനവ് വരുത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ ശമ്പളം നേരത്തെ സ്‌പൈസ് ജെറ്റ് കഴിഞ്ഞ നവംബറിലാണ് പരിഷ്‌കരിച്ചിരുന്നത്. 80 മണിക്കൂര്‍ പ്രതിമാസ പറക്കലിന് അന്ന് ഏഴ് ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്.
കൂടാതെ, എയര്‍ലൈന്‍ അതിന്റെ ക്യാപ്റ്റന്‍മാര്‍ക്ക് പ്രതിമാസം 1,00,000 വരെ പ്രതിമാസ ലോയല്‍റ്റി റിവാര്‍ഡ് പ്രഖ്യാപിച്ചു, അത് അവരുടെ ശമ്പളത്തിന് പുറമെയായിരിക്കും ഈ പ്രതിഫലം നല്‍കുക.
ശമ്പള വര്‍ധനവ് കൂടാതെ റോയല്‍റ്റി റിവാര്‍ഡും സ്‌പൈസ് ജെറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപവരെയാണ് പ്രതിമാസ റോയല്‍റ്റി.
ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്‌പൈസ് ജെറ്റില്‍ ജീവനക്കാര്‍ സമരത്തിനിറങ്ങിയിരുന്നു. ബാധ്യതകള്‍ കുറച്ചുകൊണ്ട് ഒരു പുനരുജ്ജീവനത്തിന്റെ പാതയിലാണ് കമ്പനിയെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അജയ്‌സിങ് വാര്‍ഷിക ദിനത്തില്‍ തൊഴിലാളികളോട് പറഞ്ഞു.
18-ാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനുള്ള ഓഫറും സ്‌പൈസ്‌ജെറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. 1818 രൂപ യ്ക്ക് ആരംഭിക്കുന്ന ആഭ്യന്തര യാത്രകളാണ് സ്‌പൈസ് ജെറ്റ് നല്‍കുന്നത്. ബെംഗളൂരു-ഗോവ, മുംബൈ-ഗോവ റൂട്ടിലാണ് ഈ ഓഫര്‍ ലഭ്യമെന്നാണ് പറയുന്നത്.
Content Highlights: SpiceJet Hikes Salaries For Pilots To ₹ 7.5 Lakh Per Month
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..