പ്രചരിക്കുന്ന വീഡിയോയിൽ നിന്നും | Photo:Twitter@ANI
ന്യൂഡല്‍ഹി: ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറിയതിനേ തുടര്‍ന്ന് രണ്ട് പേരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി-ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.
വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ക്യാബിന് ക്രൂവിനോട് കയര്‍ത്ത് സംസാരിക്കുന്ന ഒരാളെയും ഇതില്‍ മറ്റു യാത്രക്കാര്‍ ഇടപെടുന്നതും വീഡിയോയില്‍ കാണാം.
യാത്രികരില്‍ ഒരാള്‍ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി എന്നാണ് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഇയാളെയും സഹയാത്രികനേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Content Highlights: Spice Jet, New Delhi, Delhi Airport
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..