പ്രതീകാത്മക ചിത്രം | Photo: REUTERS
ഗുവാഹാട്ടി: ബെംഗളൂരു - ഗുവാഹാട്ടി സ്പൈസ് ജെറ്റ് വിമാനം ഗുവാഹാട്ടി വിമാനത്താവളത്തില്‍ അപകടകരമായി ലാന്‍ഡ് ചെയ്തു. റണ്‍വേയില്‍ സാധാരണ ലാന്‍ഡ് ചെയ്യുന്ന മേഖലയില്‍ നിന്ന് 1000 മീറ്ററോളം മാറി വിമാനം ഇറങ്ങിയതിനെ തുടര്‍ന്ന് റണ്‍വേയിലെ ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരുമടക്കം 155 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് പൈലറ്റിന് ഉയരത്തിനെക്കുറിച്ചുള്ള ധാരണ നഷ്ടമായതാണ് കൃത്യമായ ലാന്‍ഡിങ്ങിന് തടസമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.
എന്നാല്‍ സംഭവത്തെക്കുറിച്ച് സ്പൈസ് ജെറ്റ് പ്രതികരിച്ചിട്ടില്ല. വിമാനം പിന്നീട് സുരക്ഷിതമായി പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി. പരിശോധനയില്‍ പ്രധാന ലാന്‍ഡിംഗ് ഗിയറിലെ ടയറുകളില്‍ കേടുപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: SpiceJet Boeing 737 Makes Hard Landing, Damages Runway Lights In Guwahati


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..