മുംബൈ: ലാന്‍ഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെങ്കിലും അല്‍പസമയത്തിനകം വിമാനം നിയന്ത്രണത്തിലായെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് ഷിര്‍ദ്ദിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഷിര്‍ദ്ദി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്.

ലാന്‍ഡിങ് സ്പോട്ടില്‍നിന്ന് ഏകദേശം 30-40 മീറ്ററോളം മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നും തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെന്നുമാണ് വിവരം.

അപകടത്തെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും സാധാരണരീതിയില്‍തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേ താത്കാലികമായി അടച്ചിട്ടു. ഇതേതുടര്‍ന്ന് ഷിര്‍ദ്ദി വിമാനത്താവളത്തില്‍നിന്നുള്ള മറ്റു വിമാനസര്‍വ്വീസുകളും പൂര്‍ണമായും തടസപ്പെട്ടു. 

Content Highlights: spice jet flight skidded off the runway at shirdi airport maharshtra