പ്രതീകാത്മകചിത്രം | Photo : Reuters
മുംബൈ: ഗുജറാത്തിലെ കണ്ട്ലയില്നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കിയത്. ചൊവ്വാഴ്ച സ്പൈസ് ജെറ്റിന്റെ രണ്ടാമത്തെ വിമാനമാണ് സര്‍വീസിനിടെ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
കണ്ട്ലയില്‍ നിന്ന് മുംബൈയിലേക്കുള്ള Q400 ഫ്ളൈറ്റ് SG3324 ആണ് നിലത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയെങ്കിലും വിമാനത്തിനുള്ളില്‍ മര്‍ദവ്യതിയാനം ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയോടെ ഡല്‍ഹി-ദുബായ് വിമാനം അടിയന്തരമായി കറാച്ചിയില്‍ ഇറക്കിയിരുന്നു. സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. മുന്‍കരുതലെന്ന നിലയ്ക്കാണ് വിമാനം ഇറക്കിയതെന്ന് കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്കായി പകരം മറ്റൊരു വിമാനം കമ്പനി ഏര്‍പ്പാടാക്കുകയും ചെയ്തു.
Content Highlights: Spice Jet, Spice Jet flight, emergency landing, Mumbai, Malayalam News
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..